നഷ്ടപ്രണയം   - പ്രണയകവിതകള്‍

നഷ്ടപ്രണയം  

നീയാം മഴനീർതുള്ളി എന്നിൽ പതിയാനായ്
കാത്തിരുന്ന ഓരോദിനങ്ങളും ഇന്നെന്നോർമയായ്

നീയാം തിരമാലതൻ തലോടലിനായ് കാത്തിരുന്ന തീരമാം-
ഞാൻ ആദിത്യൻ തൻ താപത്തിനിരയായ് തീർന്നതും

എൻ വാതോരാമൊഴികൾക്ക് മൗനത്തിലൂടെയും
ആംഗ്യത്തിലൂടെയും നീ മറുപടികൾ തന്നതും

മരുഭൂമിയിൽ പെയ്യും മഴകണക്കെ എന്നിൽ വർഷിക്കാറുള്ള
ആ പുഞ്ചിരിയും ഇന്നെനിക്കോർമയായ്

ഇന്നീ മരുഭൂമിയിൽ പെയ്ത മഴക്കുനിൻ്റെ മണമായിരുന്നു
ആ മഴത്തുള്ളികൾ എന്നെ നോക്കിച്ചിരിക്കുന്നുണ്ടായിരുന്നു

ആ ചിരി എന്നിൽ തീർത്തവികാരമായിരുന്നു എനിക്ക്
നഷ്‌ടമായ നിൻ പ്രണയം എൻ നഷ്ടപ്രണയം...


up
0
dowm

രചിച്ചത്:സുബിൻ വാഴുങ്ങൽ
തീയതി:23-06-2019 12:37:33 PM
Added by :SUBIN VAZHUNGAL
വീക്ഷണം:532
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me