എഴുത്തുകാരിയുടെ മനസ്സറിയാൻ ശ്രമിക്കരുത്!
എഴുത്തുകാരിയുടെ മനസ്സറിയാൻ ശ്രമിക്കരുത്!
തിരിച്ചു കയറാനാകാത്തവിധം തമോഗർത്തമാണത്!
മരണപ്പെട്ട മോഹങ്ങളുടെ കല്ലറയാണത്
ആഗ്രഹങ്ങളെ ജീവനോടെ കുഴിച്ചുമൂടിയ,
നിശബ്ദതയുടെ അലർച്ചയുള്ള ശ്മശാനം!
അവിടെ കെട്ടുപിണഞ്ഞ ഓർമ്മകൾ കാണും.
കഴുവിലേന്തപെട്ട പ്രണയങ്ങൾ കാണും
ചുരുക്കത്തിൽ,
ചങ്ങലകളാൽ തളച്ചിട്ട ഭ്രാന്താണത്!
എഴുത്തുകാരിയുടെ മനസ്സറിയാൻ ശ്രമിക്കരുത്!
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|