| 
    
         
      
      ഭയം       തനിച്ചാണെന്ന് തോന്നുമ്പോൾ
ഞാനിവിടെ വരാറുണ്ട്.
 വായിക്കുവാൻ ആരുമി-
 വിടമില്ലെങ്കിൽക്കൂടി,
 രണ്ടുവരി കുറിച്ചീടാറുണ്ട്.
 പിന്നെ,
 മറ്റൊരു നാളിൽ വന്ന്,
 വെട്ടി കളയാറുമുണ്ട്.
 അക്ഷരങ്ങളേക്കാൾ,
 ഇന്നെനിക്കിഷ്ടം-
 ആകാശവിതാനങ്ങളിലെ
 അജ്ഞാതരായ ചില ദേഹികളെയാണ്.
 ഇന്നെന്റെ ഓർമ്മകൾക്ക്
 പിന്നെയും ഉന്മാദം പൂണ്ടു.
 ഇവിടെന്റ വിരൽത്തുമ്പുകൾക്ക്
 വിറളിപ്പിടിച്ചു.
 ചുകന്നു തുടിച്ച അക്ഷരചപ്പുകളിൽ,
 ഉറുമ്പുകൾ തടിച്ചു കൂടുന്നു.
 ഇതെന്റെ തപം.
 ഉള്ളിൽ, ഉള്ളിന്റെയുള്ളിൽ
 എന്താണ്?
 
 
      
  Not connected :  |