മൗനത്തിൽ.
ഒരു മരത്തിൽ കയറു കെട്ടുന്നതു
മറ്റൊരു വശത്തേക്കു വീഴാതിരിക്കാൻ
തലയിൽ വീഴാതിരിക്കാനും
കെട്ടിടത്തിൽ വീഴാതിരിക്കാനും.
എപ്പോഴും ചില്ലകളുയർത്തി
മരമെങ്ങുംഒളിക്കാതെ
ചലനമില്ലാതെ എങ്ങും പോകാതെ
നിലനിൽക്കും നൂറ്റാണ്ടുകളോളം
ഈർച്ചവാളുവയ്ക്കുമ്പോൾ
അറപ്പുകാരൻ അറക്കുമ്പോൾ
ഉരയുന്ന ശബ്ദങ്ങൾ
സഹിക്കവയ്യാത്ത അലർച്ചപോലെ.
മരങ്ങളെല്ലാം മൗനമായി
നിലകൊണ്ടു വർഷങ്ങളായി
ഇലകളും പൂക്കളും
കായ്കളും പഴങ്ങളും
കൊമ്പുകളും തണലിൽ
മൃത സഞ്ജീവനിയായി.
പച്ചയും പുതുമയും
സ്നേഹവും ത്യാഗവും
മൃഗങ്ങൾക്കെല്ലാർക്കു-
മൊരു സന്ദേശമായി.
Not connected : |