ജീവിതയാത്ര  - തത്ത്വചിന്തകവിതകള്‍

ജീവിതയാത്ര  


നവ്യമായ യൗവനത്തിന്റെ
തീച്ചൂളയിൽ വെന്തുരുകുമ്പോൾ...,
ആത്മാനുഭൂതിക്ക് വേണ്ടി
അലയുമ്പോൾ....,
യാഥാർഥ്യത്തിന്റെ മുൻപിൽ
ഹൃദയത്തിന്റെ ഭാഷ
മുഖം തിരിക്കുമ്പോൾ...,
എവിടെയൊക്കെയോ
അജ്ഞത പടരുന്നു.
ആരൊക്കെയോ നടന്ന വഴികളെ
അനുധാവനം ചെയ്യുന്നു.
എന്നിലെ സ്വതസിദ്ധമായ ചലനങ്ങൾ
എവിടെയോ പോയ്മറഞ്ഞു.
ആരുടെയോ സമയചക്രത്തിലെ
വെറും ആരക്കാലുകൾ
മാത്രമാണ് ഞാൻ.
ഈ യാത്ര എങ്ങോട്ട്?
എനിക്കന്ധമായ വഴികളിലൂടെ
ഞാൻ ഈ യാത്ര തുടരുന്നു.....


up
0
dowm

രചിച്ചത്:
തീയതി:11-07-2019 02:02:39 PM
Added by :Sandra
വീക്ഷണം:93
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :