പ്രണയനൊമ്പരം
ആരാരുമറിയാത്ത അനുരാഗ നൊമ്പരം
ആർദ്രമീ വീഥിയിൽ തേടി അലഞ്ഞ നാൾ
രാപൂക്കൾ കൊഴിഞ്ഞിട്ടും രാമഴ തോർന്നിട്ടും
രാവേറെയായി ഉറങ്ങാതിരുന്ന നാൾ
പ്രേമാർദ്ര ഹംസങ്ങൾ സ്വപ്നത്തിൽ നീരാടി
പ്രണയിനി നിന്നെയെൻ പ്രാണനിൽ ചേർത്തനാൾ
ഒരു വാക്കു മിണ്ടുവാൻ മോഹമായി ഭയമോടെ
നാളേറെയായി കൊതിയോടെ നിന്നനാൾ
ആരാരുമല്ല അറിയുകിൽ എന്തിനോ
സ്നേഹം തുളുമ്പുന്നു എൻ ഹൃദയം
അഴകടൽ പോൽ അശാന്തമാം നോവിനെ
അനുരാഗമെന്നോ വിളിക്കുന്നു മാനവർ
രചന : വിഷ്ണു അടൂർ
Not connected : |