എന്‍റെ കൺമണി
നീയെന്‍റെ ജീവന്‍റെ ജീവനായ് കണ്മണി
നിൻ പുഞ്ചിരി കുളിർമഴയായി മാറി
ഹൃദയമാം വീണയിൽ താളമായി വന്നു നീ
നിന്നിലൊതുങ്ങുന്നു ലോകമെൻ കുഞ്ഞേ
മരുപ്പച്ച പലതും തേടിയലഞ്ഞു ഞാൻ
മരുഭൂമി തന്നിൽ നിലം പതിക്കെ
കുളിർമഴയായി നീ പെയ്തിറങ്ങി
നിൻ പുഞ്ചിരി തന്നിൽ മറന്നുവെൻ നോവുകൾ
നിൻ മിഴികളിൽ കണ്ടു ഞാനെന്‍റെ നാളെകൾ
മൊഴികളിൽ കേട്ടു ഞാൻ ആയിരം മോഹങ്ങൾ
പിച്ച വെച്ചീടുന്ന നാൾ മുതൽക്കുണ്ട് ഞാൻ
കാവലായി നിൽക്കുന്നു നിൻ വഴിത്താരയിൽ
അവസാനശ്വാസം നിലക്കുംവരേയ്ക്കും ഞാൻ
തണലായ് തലോടലായ് പാഥേയമായ് വരും
രചന : വിഷ്ണു അടൂർ
Not connected : |