നാടിന്‍റെ രോദനം
ഒടുവിലീ വരികളിൽ കുടിയിരുത്തുന്നു ഞാൻ
ഓർമ്മകൾ ഓമനിച്ചീടുന്ന ഭാരതം
വിഫലമാം മോഹങ്ങൾ നെഞ്ചിലേറ്റി
വിതുമ്പുന്ന ഭാരതം കണ്ടുകൊൾക
കപട സത്യത്തിന്‍റെ വിഷ നാഗമിഴയുന്ന
രാഷ്ട്രീയ ഭാരതം കണ്ടു തേങ്ങി
ഗാന്ധി തൻ സ്വപ്നം മറന്നു പോയോ
ഗാന്ധിയെ തന്നെ മറന്നു പോയോ
സത്യവും നീതിയും മാഞ്ഞുപോയോ
എല്ലാം പണം കൊണ്ട് വാങ്ങിടുമ്പോൾ
വിഫലമീ വരികളിൽ കുഴിച്ചു മൂടുന്നു ഞാൻ
വാനോളമുള്ളൊരീ പ്രതിക്ഷേധമത്രയും
രചന : വിഷ്ണു അടൂർ
Not connected : |