എന്‍റെ മലയാളം - മലയാളകവിതകള്‍

എന്‍റെ മലയാളം 

എത്ര മനോഹരമാണെന്‍റെ ഭാഷ
അത്രമേൽ സുന്ദരമാണെന്‍റെ ഭാഷ
അക്ഷരചീട്ടുകൾ ആദ്യം പഠിപ്പിച്ച
പെറ്റമ്മയാണെന്‍റെ ദിവ്യഭാഷ
മലയാളമെന്നൊരാ മാതൃഭാഷ
മലയാള നാടിന്‍റെ നന്മ ഭാഷ
സ്നേഹം തുളുമ്പുന്നതെന്‍റെ ഭാഷ
സ്നേഹിച്ചീടുന്നൊരീ മാതൃഭാഷ
മറ്റുള്ള ഭാഷകൾ പടിവാതിലെത്തിലും
പരിശോഭ തൂകി വിളങ്ങീടിലും
മലയാള ഭാഷ തൻ ഭംഗിയുണ്ടോ
മലയാള നാടിൻ സുഗന്ധമുണ്ടോ
മാനവർ ഞങ്ങൾ കാത്തുവെക്കും
മനുഷ്യ രാശി തൻ പുണ്യമായി
മലയാള ഭാഷ വളർന്നിടട്ടെ
വാനോളം പൊങ്ങി പറന്നിടട്ടെ

കാലമനേകം കടന്നു പോയി
കാഴ്ചയും ഭാവവും മാറി മാറി
മലയാള ഭാഷയെ തള്ളി മാറ്റി
മാറ്റത്തിന് മക്കളായി മാറി മാറി
പച്ച പട്ടാടകൾ മാഞ്ഞു പോയി
പട്ടണത്തിനായ് ഒഴിഞ്ഞു പോയി
വയലും പുഴയും നികന്നുപോയി
നാടിന്‍റെ രൂപവും ഓർമയായി
ഉറ്റവർ പോലും അറിഞ്ഞതില്ല
ഒന്നും പരസ്പരം മിണ്ടിയില്ല
യന്ത്രം കണക്കവർ യാത്രയായി
യാന്ത്രിക ലോകത്തിൻ മക്കളായി

അമ്മേ മലയാളം മാപ്പു നൽകൂ
നിൻ പുത്രർ ചെയ്തൊരാ പാതകങ്ങൾ
മലയാള ഭാഷയെ വലിച്ചെറിഞ്ഞു, അവർ
മറ്റുള്ള ഭാഷയെ ആനയിച്ചു
എങ്കിലും ഞാനിതാ വാക്കു നൽകാം
എൻ മലയാളത്തെ കൈവിടില്ല
എൻ മനതാരിൽ കുടിയിരുത്താം
എക്കാലവും നിന്നെ ഓർത്തിരിക്കാം

രചന : വിഷ്ണു അടൂർ


up
1
dowm

രചിച്ചത്:വിഷ്ണു അടൂർ
തീയതി:13-07-2019 09:15:45 AM
Added by :Vishnu Adoor
വീക്ഷണം:79
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :