16 കോടികൾ
ഭാരതത്തിന്റെ പതിനാറു കോടി മദ്യപാനികൾ
ഭാവി പരിപാടികൾക്ക് നികുതിഭാരമേൽക്കുമ്പോൾ
തകരുന്നതെത്ര തൊഴിലുകൾ
തകരുന്നതെത്ര കുടുംബങ്ങൾ
തകരുന്നതെത്ര പ്രതീക്ഷകൾ
തകരുന്നതെത്ര മദ്യത്തിനടിമകൾ
എട്ടിലൊന്നു ദുർബലരായാൽ
എട്ടിലൊന്നിനെയെങ്കിലും
എട്ടുകാശിനുവേണ്ടി
എട്ടുപേരുടെ മുന്നിൽ.
മരുന്നും രോഗവും രസവും
സങ്കടവും നിരാശയും
പറഞ്ഞു കുടിക്കുന്നവർ
അരാജകത്തിലും
അർദ്ധ പട്ടിണിയിലും
മുഴു പട്ടിണിയിലും
പണിയുപേക്ഷിച്ചും
പണിയില്ലാതെയും
വരുമാനമില്ലാതെയും
കടം പറഞ്ഞും
വഴക്കടിച്ചും
വഴിയൊന്നുമില്ലാതെ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|