പ്രണയം
ഞാനറിയാതെ നീയറിയാതെ
മനസ്സിൽ പൂവിട്ട പ്രണയം
നിൻ മിഴിയിണകൾ നനയും നേരം
ഹൃദയം തകരും വിരഹം
നീലനിലാമഴ പൂമഴ നനയും
മിഴികളിൽ നിറയും പ്രണയം
നിൻമനതാരിൽ നിറയും പ്രണയം
പ്രയസഖി വരമായി തരുമോ
പ്രിയതമയായി നീ വരുമോ
പ്രിയമുള്ള ജീവിതം തരുമോ
സ്നേഹ മയൂഖമേ നീയകലുമ്പോൾ
തകരുകയാണെൻ ഹൃദയം
ഇടറുകയാണെൻ അധരം
നാം അകലുമ്പോൾ നാം അറിയുന്നു
നമ്മളിൽ നിറയും പ്രണയം
നമ്മെ നമ്മളായ് മാറ്റിയ പ്രണയം.
രചന : വിഷ്ണു അടൂർ
Not connected : |