കൂട്ടുകാർ
നിൻ ചിരിയിൽ നീ തേടും മുഖങ്ങൾ എല്ലാം
നിൻ പ്രിയമുള്ള സ്നേഹിതർ ആയിരിക്കും
നിൻ മിഴിയിൽ മിഴിനീർ പൊഴിയും നേരം
നീ തിരയുന്ന സ്നേഹിതർ ആരെക്കെയോ
അവരാണ് നിന്നെ ഏറെയും സ്നേഹിച്ച
അറിയാതെ പോയ നിൻ പ്രിയകൂട്ടുകാർ
ചിരിയിൽ നീ തേടുന്ന കൂട്ടുകാരും
മിഴിനീരിൽ തിരയുന്ന കൂട്ടുകാരും
ഒന്നാണെങ്കിൽ അറിയുക ഒരുമാത്ര
അപരമാം ഭാഗ്യം നിനക്കുണ്ട് തോഴാ
രചന : വിഷ്ണു അടൂർ
Not connected : |