നിഴൽ
ജനിച്ചനാൾ മുതൽ കൂട്ടുകാരി
പിരിയാതെ അകലാതെ ചാരെ നിന്നു
ഒരുമാത്ര നിന്നെ തൊടുവാൻ തലോടുവാൻ
ഒരുപാടു നാൾ ഞാൻ കൊതിച്ചതല്ലേ
എൻ മിഴിനീരിലും കൂടെ നിന്നു
എന്നെ പിരിയാത്ത കൂട്ടുകാരി
അൽപ്പം അകലേക്ക് മാറി നിന്നു
അരികത്തായെന്നും ഒളിച്ചു നിന്നു
എങ്കിലും അറിയുന്നു ഞാൻ നിന്‍റെ മാനസം
എന്നെന്നും സ്വന്തമീ കൂട്ടുകാരി
മരണം വരേയ്ക്കും എൻ കൂട്ടുകാരി
ദൈവം വരം തന്ന കൂട്ടുകാരി
നിന്നെ പിരിഞ്ഞാൽ ഞാനില്ലയെൻ സഖീ
നിഴലെന്ന നിർജീവ കൂട്ടുകാരി
രചന : വിഷ്ണു അടൂർ
Not connected : |