കള്ളന്‍റെ നാമങ്ങൾ
നാടിൻ കഥ ഇത് കണ്ടില്ലേ ?
നാണം കെട്ടൊരു കഥയല്ലേ ?
കള്ളന്മാരുടെ കാലം വന്നു
കള്ളന്മാരുടെ നാമം കേട്ടോ
പാവപ്പെട്ടവൻ അന്നം കട്ടാൽ
കള്ളനെന്നു വിളിച്ചീടും
കുറച്ചു കൂടി വലിയവനെങ്കിൽ
തട്ടിപ്പെന്ന് വിളിച്ചീടും
കുറച്ചു കൂടി ഉന്നതനെങ്കിൽ
അഴിമതിയെന്നു വിളിച്ചീടും
ഏറ്റവും ഉന്നതനായാലോ
ആരോപിതനായി വാണീടും
രചന : വിഷ്ണു അടൂർ
Not connected : |