പരാതി മാത്രം
വല്ലാത്ത വെയിൽ
വല്ലാത്ത ചൂടിൽ
വല്ലാത്ത മഴ
വല്ലാത്ത വിറയൽ
വല്ലാത്ത വിഷമം
വല്ലാത്തപരാതിയിൽ
അലച്ചും ശപിച്ചും
രാത്രിയും പകലും
കാലത്തിന്റെ മാറ്റങ്ങൾ
സ്വയം വരുത്തിവച്ച
വിനയെന്നതോർക്കാതെ
പരാതിയുടെ ഭാണ്ഡവുമായ്
ജീവിതം മടുത്ത മട്ടിൽ
വിമതരായ് വറവ് കൂട്ടാൻ
എയർ കണ്ടിഷനുംകുപ്പി വെള്ളവുമായ്..
Not connected : |