പ്രവാസിയുടെ നോവ്
വീണ്ടും പ്രവാസിയായി
വീണ്ടും അകലേക്ക്
നീറുന്ന യാത്ര തുടങ്ങിടുമ്പോൾ
നിറമുള്ള പൂക്കളും നിറമുള്ള സ്വപ്നവും
നിൻകണ്ണുനീരും കടം വാങ്ങി ഞാൻ
കരയാതെ കണ്ണുനീർ മാറ്റി വെച്ചു
കാലങ്ങളായി കരുതി വെച്ചു
ഉറ്റവർ തൻ ചിരി മായാതിരിക്കുവാൻ
ബലിയായി ജീവിതം കാഴ്ച്ചവെച്ചു
കനൽവഴി തിരയുന്ന സഞ്ചാരി ഞാൻ
കരയാതെ കരയും പ്രവാസിയായി ഞാൻ
ക്ഷണികമാം ജീവന്‍റെ നല്ലകാലം
പ്രിയമോടെ എങ്ങോ എരിച്ചു തീർത്തും
കൊതിയോടെ കനവോടെ ഒരു ചെറു ചിരിയോടെ
മോഹങ്ങൾ പേറി ഞാൻ എത്തിടുമ്പോൾ
ആഡംബരത്തിന്‍റെ പ്രൗഢി കാട്ടാൻ
പ്രിയമുള്ളവർ തമ്മിൽ മത്സരിക്കേ
ആരാരുമറിയാതെ കണ്ണുനീർ പൊഴിയാതെ
വീണ്ടും പ്രവാസിയായി മാറിടുമ്പോൾ
വീണ്ടും പ്രവാസിയായി വീണ്ടും അകലേക്ക്
വീണ്ടുമൊരു യാത്ര തുടങ്ങിടുമ്പോൾ
ഒരു നാളിൽ എന്നെയും തേടിയെത്തും
ഒരു നാളും തീരാത്ത നഷ്ട ബോധം
പലനാളുകൊണ്ട് ഞാൻ കരുതിവെച്ച
ഒരായിരം ആശതൻ ശിഷ്ടഭാരം
രചന : വിഷ്ണു അടൂർ
Not connected : |