സ്ത്രീധനം
ലോഹത്തിളക്കങ്ങൾ ഏറിടുമ്പോൾ
രോധനം ബാക്കിയാക്കി മാറിടുമ്പോൾ
സ്നേഹവും സത്യവും മാഞ്ഞിടുമ്പോൾ
സ്ത്രീധന സങ്കൽപ്പമെത്തിടുമ്പോൾ
പെണ്മക്കൾ വീടിൻ പടിയിറങ്ങീടവെ
വീടും പറമ്പും പണയമായീടവെ
സ്നേഹത്തിൻ ഭാരം ചുമലിലേറ്റി
ചിരിയോടെ അവളെ പറഞ്ഞയക്കെ
പൂവിന്‍റെ സ്വരഭ്യം ആസ്വദിക്കാൻ
പൂമരം വെട്ടി തറയിലിട്ടാൽ
പൂവിനെ സ്നേഹിച്ചു എന്നതിൽ എന്തർത്ഥം
പാപിയായി മാറും നീ മാനസത്തിൽ.
രചന : വിഷ്ണു അടൂർ
Not connected : |