പരീക്ഷ - തത്ത്വചിന്തകവിതകള്‍

പരീക്ഷ 

കോളേജുകളിലെ അധികം
വിജയങ്ങളും
നിശ്ചയിക്കുന്നതു ബന്ധങ്ങളും
സ്വന്തങ്ങളും
നിശ്ചയിക്കുന്നതു പൈസയ്‌ക്കു
മുകളിൽ പറക്കുന്ന പരീക്ഷകരും
നിരീക്ഷകരും അമാനുഷരും
ശിപായിയുടെയും അംഗരക്ഷകരുടെയും
സേവകരുടെയും സഹായത്തിൽ
വാചാപരീക്ഷകളും പ്രായോഗികപരീക്ഷകളും
ഒന്നും രണ്ടും ക്ലാസ്സുകൾ നിശ്ചയിക്കുന്നു.

കൂട്ടലും കിഴിക്കലും എന്നുമാത്രമല്ല
‘ചെയറിനായി’ ഒന്നാം സ്ഥാനം കൊടുത്ത.
പരസ്യമായ രഹസ്യങ്ങളേറെ.
മക്കളെ എല്ലാർകും ഇഷ്ടം.
എല്ലാരും ബാഗും കാശുമായി
തലസ്ഥാനത്തേക്ക് തന്നെ.

‘സ്വരരാഗസുധ’എഴുതിയും പഠിച്ചും
പരീക്ഷയെഴുതിയ ആൾക്ക് മൂന്നാം സ്ഥാനം
കിട്ടിയ ചരിത്രമുണ്ട് കലാശാലയ്ക് .
ഇനിയെങ്കിലും യാഥാസ്ഥിതികന്റെ മാന്യത
പറയുന്ന സംസ്കാരം മാറ്റിയൊരു
ശുദ്ധികലശമത്യാവശ്യം.

ആരും നല്ലപിള്ള ചമയണ്ട
പാരമ്പര്യം പദവിയിലിരുന്നവർക്കും
ഇരിക്കുന്നവര്കുംതഴമ്പ് തന്നെ
വെറുതെ ധർമരോഷത്തിൽ
അഴിമതിക്കാരും പത്രക്കാരും
എന്നും സ്വന്തം ഭാവി നന്നാക്കാൻ.
.
.അനുബന്ധം
എഴുതാത്ത ഉത്തരക്കടലാസ്സുകൾ
പുറം രാജ്യങ്ങളിലും പുറത്താകും
പക്ഷെ, പരീക്ഷാഹാളുകളിൽ
കോപ്പിയടി കാണാറില്ല.



up
0
dowm

രചിച്ചത്:മോഹൻ
തീയതി:17-07-2019 10:31:45 AM
Added by :Mohanpillai
വീക്ഷണം:36
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :