ഭൂമിയുടെ രോധനം
മരണം വിളിക്കുന്നു ഭൂമി
മർത്യൻ ജനിക്കുന്ന ഭൂമി
മരണത്തിൻ ധൂതുമായി മാനവൻ
നിന്നെ കൊത്തി നുറുക്കുന്നു ഭൂമി
ഭൂമിതൻ രോധനം കേൾക്കാതെ നാം
മൂഢ സ്വർഗ്ഗത്തിൽ സ്വയം മറന്നു.
ഭൂമിതൻ ശാപങ്ങൾ നെഞ്ചിലേറ്റി
ഭാവിതൻ ഭാരം ചുമരിലേറ്റി
ഭൂമിതൻ സമ്പത്തു കൊള്ളയടിച്ചവർ
ഭൂമിയിൽ സ്വർഗ്ഗം പണിതിടുമ്പോൾ
ആഡംബരത്തിന്‍റെ ഭാരമേറി
ആലംബഹീനയായി ഭൂമിദേവി
ഭൂമിതൻ വേദന ശാപമായി
മാറുന്ന കാലം അകലെയല്ല
മാനവർ നമ്മൾ പണിതുയർത്തും
സൗദങ്ങളെല്ലാം തകർന്നടിയും
ഭൂകമ്പമായും പ്രളയമായും
പേമാരിയായും വരൾച്ചയായും
ഭൂമിതൻ വേദന കാണാത്ത മാനവർ
ഭൂമിയിൽ തന്നെ നിലം പതിക്കും
മരണം വിളിക്കുന്നു മർത്യാ
നീ മരണം ക്ഷണിക്കുന്നു മർത്യാ.
രചന : വിഷ്ണു അടൂർ
Not connected : |