ഓർമ്മകൾ
ഓർമ്മകൾ മധുരമാണല്ലേ
ഓർമ്മകൾ വിരഹമാണല്ലേ
ചന്തം നിറഞ്ഞോരീ നാളിന്‍റെ ഓർമ്മകൾ
ചങ്കിൽ കനൽ മഴ തീർത്തുവല്ലേ
ആഴങ്ങളിൽ നിന്നും ആഴങ്ങളിലേക്ക്
ഓർമ്മകൾ വീണ്ടും കടന്നുപോയി
കാഴ്ച്ചക്ക് അപ്പുറം കാലത്തിനപ്പുറം
ഓർമ്മകൾ മിഴിനീർ നനച്ചുവല്ലേ
വസന്ത കാലത്തിന്‍റെ ഓർമ്മകൾ പേറി
വാർദ്ധക്യ കാലത്തെ യാത്ര കഷ്ട്ടം
പൊള്ളുന്ന ഓർമ്മതൻ ഭാരമേറിടാതെ
ഒരുപിടി ചാരമായി മാറിയെങ്കിൽ.
രചന : വിഷ്ണു അടൂർ
Not connected : |