മരണം
പോയ് മറഞ്ഞ ഓർമ്മതൻ നോവിൽ
നിൻ രൂപം തേടി അലഞ്ഞു നടക്കവേ
വാർദ്ധക്യ കാലത്തെ നോവ് പേറി
ഏകനായി നിന്നെ തിരഞ്ഞു മടുക്കവേ
അറിയാം ഒരിക്കൽ നീ വന്നിടും
അറിയാതെ നിന്നിൽ അലിഞ്ഞിടും ഞാൻ
നിന്നെ ഭയക്കുന്നവർ അനവധി
നിന്നിൽ അഭയം തിരയുന്നു നിരവധി
ക്ഷണിച്ചാൽ വരില്ല നീ പല നേരം
ക്ഷണിക്കാതെ വരും നീ ചില നേരം
രംഗം മറന്നോരാ കോമാളി ആയി നീ
പലവട്ടം മുന്നിൽ കടന്നു വന്നെങ്കിലും
നീയാണ് സത്യം നീയാണ് സർവ്വം
നിന്നിലേക്കാണെല്ലാ യാത്രാതൻ അന്ത്യവും
രചന : വിഷ്ണു അടൂർ
Not connected : |