വിധി
വിധിയെന്ന വാസ്തവം
വാഴ്വിന്‍റെ അത്ഭുതം
വിധിയോട് മത്സരം
വേണ്ട മണ്ണിൽ
ഒടിവിലീ വാഴ്വിന്‍റെ ശേഷിപ്പുകൾ
ഒരുപാടു മോഹങ്ങൾ മാത്രം അല്ലേ
വിഫലമീ മോഹങ്ങൾ ചെറുതല്ല എങ്കിലും
വിധിയെന്ന് ഓർത്തു നാം സഹതപിക്കും
സഭലമാം ആശകൾ ലളിതമാണെങ്കിലും
വിധിയെന്ന് ഓർത്തു നാം പുഞ്ചിരിക്കും
എന്ത് പറഞ്ഞാലും എന്ത് നടന്നാലും
എല്ലാം വിധിയെന്നതോർത്തു കൊള്ളും
വിധിയോട് മത്സരിച്ചീടുകിൽ മാനവർ
വിജയവും വിധിയെന്ന് വിധിയെഴുതും
കേവലം വിധിയെന്ന വാക്കിനോ ഇത്രമേൽ
കഠിനമീ അർത്ഥമെന്നോർത്തു പോയി
ഈ ഞാനും ഒരു വിധി നിങ്ങളും ഒരു വിധി
ഈ ലോകസത്യങ്ങൾ എല്ലാം ഒരു വിധി
രചന : വിഷ്ണു അടൂർ
Not connected : |