സേവ
പദ്മാസനത്തിനിടയിലും
പ്രാർത്ഥനക്കിടയിലും
കാലുമാറ്റത്തിനും
കാലുവാരലിനും
വെന്തുരുകി
വേവലാതിയിൽ.
പാരവെയ്ക്കാനും
പദവിയിലെത്താനും
പണം തട്ടാനും
കൈകൊടുത്തവരുടെ
കൈ തട്ടിമാറ്റി
കാഹളം മുഴക്കി.
മാളോരേ നാണം കെടുത്തി
മാനം വിറ്റവർ
മാറാല മാറ്റി വീണ്ടും
മാളോരുടെ മുന്നിൽ നാണമില്ലാതെ.
Not connected : |