24 X 7 - തത്ത്വചിന്തകവിതകള്‍

24 X 7 

കൊടുങ്കാറ്റു വീശുന്നില്ലേ?
പടുപേമാരിയും പെയ്യുന്നില്ലേ?
ഉരുളൊന്നും പൊട്ടുന്നില്ല?
കരളൊന്നുമുരുകുന്നില്ലേ?

പടയൊന്നുമൊരുങ്ങുന്നില്ലേ?
പരപീഡനവും കേൾക്കാനില്ലേ?
പടുകാഴ്ചകൾ കണ്ടു നമുക്ക്
വിടുവായ തുറന്നു വിടണ്ടേ?

ഇരിയ്ക്കുന്ന നിങ്ങളെ നോക്കി
കരയാനെനിക്കാവതു വേണ്ടേ?
കരയുന്ന നിങ്ങളെ നോക്കി
ചിരിയ്ക്കാനുമാവതു വേണ്ടേ?
ഇരവെന്നു പകലെന്നില്ല
ഇരുപത്തിനാലല്ലോ മണി!

(വിനോദ്)


up
1
dowm

രചിച്ചത്:വിനോദ് കെ എ
തീയതി:31-07-2019 07:43:09 PM
Added by :Vinod K A
വീക്ഷണം:25
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me