മോഹവലയം - മലയാളകവിതകള്‍

മോഹവലയം 


മോഹവലയം
***********

ഒത്തിരിയ്ത്തിരിമോഹങ്ങള് തന്,
സ്വര്ണനൂലുകൊണ്ട് കോര്ത്തെടുത്ത,
ഹാരം ഞാനെന്റെ ഹൃദയത്തില്,
ചേര്ത്തുവെച്ച്, ഇത്രയും കാലം,
മുന്നോട്ടു നീങ്ങിക്കൊണ്ടേയിരുന്നു;
മോഹവലയത്തിന് ശക്തിയപാരം.

പഠിയ്ക്കുന്ന കാലത്ത്,
നല്ല മാര്ക്ക് വാങ്ങി,
ഒന്നാമാനാകണ-
മെന്നതായിരുന്നു മോഹം.

ഓന്നാമനൊന്നുമായില്ലഎന്കിലുമ്,
ബിരുദവും, ബിരുദാനന്തര-
ബിരുദവും നേടി, വലിയ പദവിയി-
ലുദ്യോഗം ഭരിയ്ക്കാനായിരുന്നതെല്ലാം.

ഇപ്പോള്, തൊഴില്രഹിതന്,
കഴിഞ്ഞ രണ്ടു കൊല്ലമായ് അലയുന്നു,
ഇന്ന് കിട്ടും, നാളെ കിട്ടും,
ജോലി, വേതനം എല്ലാം- പിന്നെ വിവാഹം.

എന്തെല്ലാം മോഹങ്ങള്,
പൂവണിയാത്ത മോഹങ്ങള്,
എങ്കിലും, മുന്നോട്ടു ഗമിയ്ക്ക തന്നെ,
സ്വയമന്ത്യം വരുത്താനധികാരമില്ലല്ലോ.

******************************



up
0
dowm

രചിച്ചത്:ആനന്ദവല്ലി ചന്ദ്രന്‍
തീയതി:24-09-2012 04:59:56 PM
Added by :Anandavalli Chandran
വീക്ഷണം:197
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :