സൂത്രക്കാരന് പല്ലി - മലയാളകവിതകള്‍

സൂത്രക്കാരന് പല്ലി 


സൂത്രക്കാരന് പല്ലി
************
വൈദ്യുത ദീപം, വെള്ള
പൂശിയ ഭിത്തികളില്,
ഇര തേടിയോടുമ്പോള്,
നാക്ക് നീട്ടി നീ തുടയ്ക്കുമ്പോള്,
പശ തേയ്ക്കുന്നോ കെണിയില്?
ഈയാം പാറ്റകള്, മിന്നാമിനുങ്ങുകള്,
എല്ലാം വായ്ക്കകത്ത് ഭദ്രം.

എങ്കിലും നീയുത്തരമോതാതെ,
ചിലയ്ക്കും; ഞാനീ വിദ്യയൊന്ന്,
പഠിപ്പിയ്ക്കാന്, യാചിയ്ക്കുകില്.
ഓടിയോടി നീ പിന്നെയൊളിയ്ക്കും,
പരിഹസിച്ച് തെല്ലഹങ്കാരത്തോടെ,
നിന്റെ പിന്നാലെ മണ്ടുന്നയീ
കുഞ്ഞനെലിയും മണ്ടന് കുഞ്ഞു തന്നെ.

നെല്ലും, പതിരും തിരിച്ചും,
കള്ളനാണയം വേര്തിരിച്ചും,
സത്യവും, മിഥ്യയും ശ്രവിച്ച്,
വഴികാട്ടിയായിരുന്നോ നീയീ-
യുത്തരത്തിലിനി മേലില്.

ഉത്തരത്തിലിരുന്നു മണ്ടിക്കളി-
യ്ക്കുന്ന ഗൌളീ, നീയുത്തരം തരില്ല;
കൃഷ്ണനീല വര്ണ്ണം, നിന്റെ നേത്രങ്ങളില്,
വിഷം നിറച്ച കുപ്പികള്,
മറ്റാരെയോ ഉന്നം വെച്ച്.

ചിലയ്ക്കും പലവട്ടം, ശത്രുക്കളെ
കണ്ടാല് വാലറ്റം മുറിച്ചോ-
ടിക്കളയുന്ന നിനക്കറിയാമോ?
നിന്നെക്കുറിച്ച് പറയുന്നതും,
ഗൌളിശാസ്ത്രം പ്രവചിയ്ക്കുന്നതും.
മൂല്യശോഷണം ബാധിച്ചുവോ നിനക്കും?

*************


up
0
dowm

രചിച്ചത്:ആനന്ദവല്ലി ചന്ദ്രന്‍
തീയതി:24-09-2012 05:03:05 PM
Added by :Anandavalli Chandran
വീക്ഷണം:165
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :