വൈകൃതം
മതംമാറിയലും ഇല്ലെങ്കിലും
ജാതിയുടെ വിഴുപ്പുകെട്ടുമായ്
ബ്രാഹ്മണ്യത്തിന്റെ ഭ്രാന്തിനെ
ആദരിച്ചു കേരളത്തിന്റെ
മുഖം വികൃതമാക്കി
കർമ്മഫലമെന്ന മിഥ്യയിൽ
ദുരഭിമാനക്കൊല
ഇവിടെയും തലപൊക്കി
മതമേതായാലും
മനുഷ്യനെ നന്നാകാൻ
അനുവദിക്കാതെ
അഭ്യസ്തവിദ്യരും കാട്ടുനീതിയിൽ
ജീവിക്കാൻ ജനിച്ചവരെ
മരവിപ്പിക്കുന്ന മാംസപിണ്ഡമാക്കി.
Not connected : |