ഓണക്കളികൾ  തുടങ്ങി.  - തത്ത്വചിന്തകവിതകള്‍

ഓണക്കളികൾ തുടങ്ങി.  

ഓണക്കളികൾ തുടങ്ങി.
ചിങ്ങത്തിൽ അകതാരിൽ നെട്ടോട്ടം
വീട്ടുമുറ്റത് എത്തി തിരുവോണം
കൊട്ടുംമേളം പിന്നെ വഞ്ചിപ്പാട്ടും
പൂവെ പൊലി പൂവെ പൂവിളിമേളം
മാവേലിതൻ വരവേൽപ്പൊരുങ്ങി
തത്തി തിൻന്തോം ഓ തത്തി തിൻന്തോം
ചുറ്റുവട്ടത്ത് എങ്ങും ഓണക്കളിതുടങ്ങി.

അളിയന്മാർ പാടവരമ്പിലൂടെ ഞാറുകൾ
തൊട്ടു തലോടി പോയി മൂളിപ്പാട്ടുകേട്ടു .
ചാടിക്കയറി തെങ്ങിൻപൂക്കുലമേലെ
ചെത്തുന്ന കുടoവാങ്ങി മധുരക്കള്ളൂo മോന്തി.
തത്തി തിൻന്തോം ഓ തത്തി തിൻന്തോം
ചുറ്റുവട്ടത്ത് അളിയന്മാർ ഓണക്കളിതുടങ്ങി.

കൊച്ചേട്ടന്മാർ അവർ കുടവയറന്മാർ
കഷ്ടപ്പെട്ടെങ്കില്ലും കുലുങ്ങിച്ചിരിക്കും
ചായങ്ങൾ വാരിത്തേച്ചുപിന്നെ
പുള്ളിമുണ്ടുമുടുത്തുമെല്ലെ വാലുമാട്ടി
പുലികളായി ചാടിച്ചാടി കളിതുടങ്ങി
തത്തി തിൻന്തോം ഓ തത്തി തിൻന്തോം
ചുറ്റുവട്ടത്ത് കൊച്ചേട്ടന്മാർ ഓണക്കളിതുടങ്ങി.

രാവിൽ മതിയഴകിൽ മങ്കമാരെല്ലാരും
ഒന്നിച്ചു കാൽത്താളം കൈത്താളമേകി
തിരുവാതിരയാടി തിമിർത്തിടുമ്പോൾ
മുല്ലപ്പൂകൂന്തല്‍ കാറ്റിലാടി....
തത്തി തിൻന്തോം ഓ തത്തി തിൻന്തോം
ചുറ്റുവട്ടത്ത് മങ്കമാർ ഓണക്കളിതുടങ്ങി.

കറുമുറെ ഏത്തക്കാ ഉപ്പേരിതിന്നോണ്ടും
പായസം കൂട്ടി സദ്യയും കഴിച്ചിട്ടും
അമ്മച്ചിപ്ലാവിൻ ചോട്ടിലെ ഊഞ്ഞാലിൽ
കുട്ടികൾ ചില്ലാട്ടം ആടിച്ചിരിച്ചുപാടി ....
തത്തി തിൻന്തോം ഓ തത്തി തിൻന്തോം
ചുറ്റുവട്ടത്ത്" ആർപ്പോ ഇർറോ" ഓണക്കളിതുടങ്ങി.
വിനോദ്‌കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:08-09-2019 07:47:37 PM
Added by :Vinodkumarv
വീക്ഷണം:26
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :