ലൈനില്ലാതെ  - തത്ത്വചിന്തകവിതകള്‍

ലൈനില്ലാതെ  

വലതുകൈയിലൊരു ബുള്ളറ്റും
ഇടതുകൈയിലൊരു സെൽ ഫോണും
കൊടുത്തു തെരുവിലിറക്കുന്ന
മക്കൾക്ക് ഓർമയൊന്നുമില്ല
വൈറ്റ് ലൈനും മഞ്ഞ ലൈനും
നെഞ്ചത്തോട്ടു വരുന്ന കാഴ്ച മാത്രം.
പതറുന്ന ഡ്രൈവർമാരും കാൽനടക്കാരും
കെണിയിൽ പെടാതെ ജീവനുമായി.

റോഡ് നിയമങ്ങൾക്കു ശിക്ഷയിളവ്
ചെയ്താൽ തുള്ളിച്ചാടി വീണ്ടും
തെരുവിൽ അമ്മാനമാടും.
നിയമമുണ്ടങ്കിലും ഇല്ലങ്കിലും
നിരത്തപകടങ്ങൾക്കും മരണങ്ങൾക്കും
ശമനമില്ലാതെ വിതുമ്പലിൽ.


up
0
dowm

രചിച്ചത്: മോഹൻ
തീയതി:26-09-2019 02:29:15 PM
Added by :Mohanpillai
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :