പ്രളയത്തിന്റെ പിന്നാമ്പുറങ്ങൾ. - തത്ത്വചിന്തകവിതകള്‍

പ്രളയത്തിന്റെ പിന്നാമ്പുറങ്ങൾ. 

പാര്യസ്പര്യങ്ങളുടെ
സമവാക്യങ്ങളാൽ
സംതുലിതമായ
മഹാ ശക്തിയാണ് പ്രക്രതി .
ഒരു മഹാ സ്പോടനത്തിന്റെ തണുത്തുറഞ്ഞ സൗമ്യതയാണത്.
മലകളും പുഴകളും
കരയും കടലും
അന്തരീക്ഷവും ആകാശവും-
മന്വന്തരങ്ങളിലൂടെ
കാലം പാടി ഉറക്കിയ
രൗദ്രതയുടെ ആത്മാക്കളാണവ.
സാമഗാനങ്ങൾ പാടി
അലയുന്ന ആത്മാക്കളെ
പാടിയുറക്കാൻ
കാലം പണിത
തമ്പുരുവാണ് മനഷ്യൻ.
പക്ഷെ......
സ്നേഹത്തിന്റെ ഗീതികൾ
നിർഗളിക്കേണ്ട തന്ത്രികളിൽ
വിദ്വേഷത്തിന്റെ വിപത്തുകൾ
വിസർജിക്കപ്പെടുന്നു.
ഗതി കിട്ടാതെ ആത്മാക്കൾ
പ്രളയങ്ങളായ്
ഉരുൾ പൊട്ടലുകളായ്
അലയുന്നു.


up
0
dowm

രചിച്ചത്:Paulose MP
തീയതി:27-09-2019 07:50:47 PM
Added by :Paulose MP
വീക്ഷണം:56
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :