ഒരു കിളിയാകണം. - തത്ത്വചിന്തകവിതകള്‍

ഒരു കിളിയാകണം. 

ഒരു കിളിയാകണം.
ഒരു കിളിയാകണം.
ഒരു കിളിയാകണം.
ഒരു കിളിയാകണം
പൂമരത്തിൻ കൊമ്പിൽ
ആ കിളിവാതിൽ തുറന്ന്
അരുണോദയം കാണണം.
മധുരമായി പാടണം .
ഒരു കിളിയാകണം
വർണ്ണച്ചിറകുകൾ വിടർത്തിയാടണം.
കൊക്കുകൾ കൊണ്ട്
ചുംബിച്ചുണർത്തണം.
ഇണക്കിളിയുമായി
ദൂരെ ദൂരെ പാറി പറക്കണം..
ഒരു കിളിയാകണം
കണ്ണാടിപുഴ നോക്കികടക്കണം
കരിമല പാറയിലിരിക്കണം , ശ്യാമ
മേഘങ്ങളെതൊട്ടു കുളിർ മഴനനയണം..
ഒരു കിളിയാകണം
തങ്കകതിരുകൾ കൊയ്യണം
ഇണക്കിളിയുമായി
ഇരുളണയുംമുമ്പേ
സ്നേഹക്കൂടിൽ ചേക്കേറണം
മധുരസ്വപ്നങ്ങൾ കണ്ടുറങ്ങണം.
ഒരു കിളിയാകണം
കളകളം പാടിയാടി
ജീവിതസായാഹ്നത്തിൽ സുഖ -
സ്മരണകളോടെ ആ മരച്ചുവട്ടിൽ
തന്നെ കരീലകളിൽവീണലിഞ്ഞു
അലിഞ്ഞു മണ്ണിൽ ചേരണം.
വിനോദ്‌കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:27-09-2019 11:59:44 PM
Added by :Vinodkumarv
വീക്ഷണം:75
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me