പ്രണയ വർണങ്ങൾ - പ്രണയകവിതകള്‍

പ്രണയ വർണങ്ങൾ 

ആത്മാവിൻ പുസ്തകത്താളിൽ
ഒരു കവിത നിനക്കായ് ഞാൻ കോറിയിട്ടു.
പദങ്ങൾ പാദസരങ്ങളായി
പല്ലവി അനുരാഗ പനിമതിയും.

പലകുറി ചാരേ നീ വന്നിരുന്നു
എങ്കിലും ഞാനതു മൂളിയില്ല.
പാടാത്ത പാട്ടിന്റെ ഈരടികൾ
ആത്മാവിൽ വിങ്ങും നുമ്പരമായ് .
നിൻ നീലമിഴിക്കായലോരങ്ങളിൽ
സന്ധ്യകൾ ലേപനം ചാർത്തി നിന്നു.

മൗനം കുറിച്ചിട്ട പ്രണയക്കുറിപ്പുകൾ
അകതാരിലെതൃയോ പങ്കുവച്ചന്നു നാം
തെന്നൽ തലോടുന്ന തൊടിയിലെ പൂക്കളും
ഉന്മാദമേകും മാമ്പൂ സുഗന്ധവും
ലാസ്യ ഭാവങ്ങൾ മീട്ടി നിന്നു.
നിൻ നീല മിഴിക്കായലോരങ്ങളിൽ
സന്ധ്യകൾ ലേപനം ചാർത്തി നിന്നു .

ആവണി പൂക്കളും
ആതിരാ സസ്യയും
ആയിരം വട്ടം വന്നു പോയീടിലും
മായാതെ മറയാതെ
ആത്മാവിൻ വീഥിയിൽ
പേരറിയാത്തൊരു പൂവാണ നീ.


up
0
dowm

രചിച്ചത്:Paulose MP
തീയതി:29-09-2019 06:31:37 PM
Added by :Paulose MP
വീക്ഷണം:492
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me