വിരമിക്കാതെ
വയസ്സായെന്നുപറഞ്ഞു
വയസ്സന്മാർ ജീവിതം
വരൾച്ചയിലാക്കിയാൽ
വരും വത്സരങ്ങളിൽ
വന്ദ്യവയോധികനാക്കി
വന്ദനങ്ങളിലൊതുക്കി
വരാന്തയിൽ തള്ളി
വലയിൽ കുടുങ്ങും.
വടി കുത്തിയാലും
വല്ലായ്മ പറയാതെ
വള്ളിയിൽ പിടിച്ചും
വയോജനത്തിനും
വരും തലമുറക്കും
വഴികാട്ടിയാകണം.
വിരാമമല്ല
വിലയുള്ള ജീവിതം
വിലയറിഞ്ഞു
വിശിഷ്ടമാക്കണം.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|