♤♤♤നീയാര് ???♤♤♤  - മലയാളകവിതകള്‍

♤♤♤നീയാര് ???♤♤♤  നീയാര്???
എന്‍റെ ചോദ്യങ്ങൾ-
ക്കുത്തരം നൽകുക,
എന്‍റെ പ്രജ്ഞയെ
ബന്ധിക്കുവാൻ.
എന്‍റെ ഉള്ളിൽ ഉറങ്ങും
സ്‌മൃതികളെടുക്കുവാൻ.
എന്‍റെയുള്ളിൽ തിളക്കും
ചുടുരക്തമൂറ്റുവാൻ നീ
ആരെന്ന് ചൊല്ലുക !

ശിലകൾക്കു ജീവൻ നൽകും
ശില്പിയോടു ചോദിച്ചുഞാൻ
മേടക്കുമേൽകൂര പണിയും
തച്ചനോട് ചോദിച്ചു ഞാൻ.
പ്രകൃതിതൻ ഋതുഭേദങ്ങളോട്
ചോദിച്ചു ഞാൻ
നിന്നെകുറിച്ചോതുവാൻ
വാക്കുകൾ.....

എന്‍റെ അർദ്ധ ഗർത്തങ്ങളിൽ
എന്നെ കുത്തിനോവിക്കുന്ന.
എന്‍റെ ഹൃദ്യമാം ഹൃദയത്തെ
ഛേദനം ചെയ്യുന്ന.
ശാന്തമാം എന്‍റെ ചിത്തത്തെ
നോവിച്ചുണർത്തുന്ന,
എന്‍റെസ്വപ്നങ്ങളിൽ
വന്നെൻ അഗാധമാം നിദ്രയെ
തട്ടി ഉണർത്തുന്ന നീ
ആരെന്ന് ചൊല്ലുക.

നിന്നെ തിരഞ്ഞു ഞാൻ...
മരവിച്ചഎന്‍റെ സാനുക്കളിൽ
താളം പിഴക്കുമെൻ
സംഗീർത്തനങ്ങളിൽ.
നിർത്തമാടുന്ന സാഗര
വീചികളിൽ കള കളം പാടുന്ന
നദിയോളങ്ങളിൽ
പ്രകൃതിതൻ വേലിയേറ്റങ്ങളിൽ.
ആർത്തിരമ്പുമെൻ ആഴിയിൽ
തേടി ഞാൻ, അഞാതാനാം
നീയാരെന്നറിയുവാൻ.
ഈ വഴികളൊക്കെയും
നിന്നെ തിരക്കിഞാൻ
എനിക്കുത്തരമില്ലാത്ത
നീയാരെന്ന ചോദ്യമായ്.

ഈ വഴികളൊക്കെയും
നിന്നെ തിരക്കിഞാൻ
എനിക്കുത്തരമില്ലാത്ത
നീയാരെന്ന ചോദ്യമായ്.

എന്‍റെ ഹൃദത്തിലെവിടെയോ
ഞാൻ നിന്നെ കൊരുത്തിട്ടു
അഞാതനെന്നൊരീ
പേരിനൊപ്പം.
ഇനിയെങ്കിലും എന്‍റെ
ചോദ്യത്തിനുത്തരം
നൽകുക.നീയാര്??
നീയാരെന്നു ചൊല്ലുക.

നീയാര്?? ഞാൻ ഹൃത്തിൽ
കൊരുത്തിട്ട അഞാതനാം
നീയാരെന്നു മൊഴിയുക...
~~~~~

☆☆ജ്യോതിഷ് ☆☆


up
0
dowm

രചിച്ചത്:Jyotheesh k nair
തീയതി:12-10-2019 05:20:10 AM
Added by :Jyotheesh k nair
വീക്ഷണം:60
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :