സായാഹ്നമേ സഖീ
സായാഹ്നമേ, സഖീ.
സായാഹ്നമേ, സഖീ.
നീ ഇന്നെത്രമനോഹരി.
എന്‍റെ അന്തരാളങ്ങളിൽ
അംബരംകൊള്ളിച്ചു-
കനകവർണ്ണംചാർത്തി
ആഴിതൻ അലകൾക്കു
വർണ്ണശോഭയായ്..
ആഴങ്ങളിൽ മറഞ്ഞു നീ.
സായാഹ്നമേ, നീയെന്റെ
സോദരി എന്നുള്ളിൽ
നീറ്റുന്ന തീഷ്ണമാം
കനല്ലിന്നു കനിവായി
വന്നൊരു മധുകണം നീ.
സായാഹ്നമേ നീയെന്റെ
പ്രണയിനി, പകൽ
കിനാവായ്യെനുള്ളിൽ
പുളകങ്ങൾ കൊള്ളിച്ചു
മറഞ്ഞു പോകുന്നു നീ..
സായാഹ്നമേ, നീയെന്നിൽ
മോഹനവർണ്ണം പൊഴിച്ചെന്റെ
നിദ്രയാം ഭാവന തലങ്ങളെ തട്ടി
ഉണർത്തുവോൾ.
സായാഹ്നമേ, നീ തുടിക്കുന്നു
യെന്റെ ഹൃദയതാളങ്ങളിൽ.
പുളയും,എന്‍റെ നിശ്വാസ
വായുവിൽ,എന്‍റെ നഗ്നനേത്ര-
ങ്ങളിൽ,നിറഞ്ഞു നിൽക്കുന്നു നീ.
സായാഹ്നമേ,നീയെന്റെ കാമുകി!
ശോഭയാം നിന്‍റെ നഗ്നതകണ്ടാ-
നന്ദ മാടുന്ന വീചികളിൽ.
രക്തംതിളക്കുമെൻ സിരകളിൽ
എന്‍റെ മോഹങ്ങളിൽ
അലിഞ്ഞു ചേരുന്നു നീ.
======××××========
×××ജ്യോതീഷ് ×××
Not connected : |