■■■❤പ്രണയ സ്വപ്നം❤■■■
ചൊല്ലാതെ ചൊല്ലുന്നു നീയെനിക്കാരെന്നു
നിന്നുള്ളം തുടിക്കുന്ന സ്നേഹമായി..
പൊട്ടിച്ചിതറുന്ന സ്ഫടികപാത്രം പോലെ.
ഞെട്ടിത്തരിപ്പിച്ചെന്നോടുചൊല്ലി നീ......
ഇഷ്ടമാണെന്നെന്നോട് ചൊല്ലാതെ വീണ്ടും,
ദൃഷ്ടികളിൽ നീ ചൊല്ലുന്നു നിൻമൗനം,
നഷ്ടബോധത്തിന്റെ വേദനയറിയാതെ,നിൻ ഹൃദയമെന്നിൽ കൊരുത്തിടുന്നുവോ.
എന്‍റെ ഹൃത്തിൻ വാതിൽതുറന്നവൾ അനുവാദമില്ലാതെയെന്നിൽവന്നവൾ
യെന്‍റെയാരോയെന്നെനെതോന്നിച്ചവൾ
നിന്നിലെനിക്കു പ്രണയമായിരുന്നുവോ..
പറയാതെ നീ, പറഞ്ഞുകൊണ്ടിരിക്കുന്നു
ഹൃദയങ്ങൾ തമ്മിൽ കൊരുത്തിരിക്കുന്നു
മൗനങ്ങൾ നമ്മിൽ നോവുണർത്തുമ്പോളും
അറിയാതെ നമ്മൾ അടുത്ത്പോകുന്നു.
തീവ്രമാംപ്രേമാഗ്നി നമ്മിൽ തുടിക്കുന്നു
പകൽകിനാവുകൾ കണ്ടിരിക്കുന്നു.
ചെറുമൗനംപോലും കുത്തിനോവിക്കുന്നു
നാംപരസ്പരമറിയത്തെയടുത്തിരിക്കുന്നു.
കാണാതെയാകുകിലുള്ളം പിടക്കുന്നു..
കണ്ണുകളെങ്ങോ തിരഞ്ഞിറങ്ങുന്നു.
നിന്നസാനിധ്യം വേദനപകരുവാൻ ഞാ
നീയലിഞ്ഞു പോയിരുന്നുവോ..
ചീട്ടുകൊട്ടാരംപോൽ തമ്മിൽ പണിയുന്ന
സ്വപ്നങ്ങളെങ്ങോ തട്ടിതകരുമ്പോൾ
നിന്‍റെ മിഴിനീർ പൊഴിഞ്ഞിടത്തെന്റെ
മോഹങ്ങളെല്ലാം ചിതറിതെറിച്ചിടും.✍
♡~~~~~~~~♡
[ജ്യോതീഷ് ]
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|