ദൂരം. - പ്രണയകവിതകള്‍

ദൂരം. 

നിനക്ക് പകരമാവില്ലോന്നുമീ
ലോകം മുഴുവനുമേന്നിലനുഭൂതിതീര്‍ത്താലും
നിന്നില്‍ നിന്നും പനിനീര്പോലെ
പെയ്യുന്ന സ്നേഹമഴ.

ഒഴുകി ഒഴുകി മനസ്സിന്റെ ഒരു കൊണിലൂടെ,
പഴയ പുസ്തകത്താളില്‍ പൊഴിച്ചിട്ട പീലിപോലെ,
ഏതോ അടര്‍ന്ന പനിനീര്‍ദളങ്ങള്‍ പെറുക്കിഎടുക്കുന്ന മനസ്സിന്റെ ഇടറിയ ഇടനാഴിയിലൂടെ പൊഴിയുന്ന
മഴവെള്ളം പോലെയാണ് നീ.....

നീറുന്ന മനസ്സിന്‍റെ ഇടനാഴിയിലൂടെ
ഇറ്റ്‌വീഴുന്ന മുത്തു പോലെ
നിന്‍റെ സ്നേഹം എനിക്ക് ദാഹജലമാണ്,
നീ നട്ടുവളര്‍ത്തിയ ചെടികളും പൂക്കളും ഈ ഇടനാഴിയില്‍
നിന്നെയും കാത്ത്
നിന്‍റെ തണുത്തതലോടലിനെകാത്ത്,

ദൂരെ ഒരു മുകില്‍ പോലെ നീ പെയ്യാതെ നില്‍ക്കുമ്പോഴും
മുന്‍പ്‌ നീ പെയ്തുതോര്‍ന്ന
ഈ ഇടനാഴിയില്‍..
നിന്നിലെയ്ക്കുള്ള ദൂരങ്ങളറിയാതെ
നിന്നെയും കാത്ത് കാതുകാതോര്‍ത്ത്.

സൌഗന്ധികങ്ങള്‍ വീണുവാടിയ
ഈയിടനാഴിയിലേയ്ക്ക്
വിഷാദമേഖമായ്‌ വിദൂരതയില്‍മേയുമഴകേ
നീ വരുന്നതും കാത്ത്
വീണ്ടുമിവിടെഎന്നീണങ്ങളുമായ്.






up
0
dowm

രചിച്ചത്:ആന്‍ഡ്രൂസ് പ്രഷി.
തീയതി:02-10-2012 07:37:25 PM
Added by :ആന്‍ഡ്രൂസ് പ്രഷി.
വീക്ഷണം:286
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :