വേദന.
ആത്മാവിന്‍റെആഴങ്ങളിലേയ്ക്ക്
ഊളിയിട്ടു ഇറങ്ങുന്ന പ്രണയം
വായപിളര്‍ന്ന ഹൃദയത്തിലേയ്ക്ക് വീണ്ടും ചോരപകര്‍ന്നുതന്ന
നിഴലാണ്നീ,
നിണമുറഞ്ഞുകൂടിയ
പടര്‍പ്പുകളില്‍ നിന്‍റെ
ശൃംഗാരഭാവങ്ങളലിയിച്ചു തന്നു നീ,
നിറംമങ്ങിയ ചുവപ്പുകളില്‍
നിന്‍റെ മുഖം അലിഞ്ഞു ചേര്‍ന്നു
നീയറിയാതെ നിന്നെ തലോടിയ എന്‍റെകരങ്ങളിലും,
ഒരികലും കാത്തിരിക്കില്ല നിന്നെ ഞാന്‍,
ഇനിയൊരു ജന്മം ഉണ്ടാകുംവരെ
ഇടതൂര്‍ന്നഹരിതവനങ്ങള്‍
നിനക്കായ് ഞാന്‍ ഒരുക്കിവയ്ക്കും
Not connected : |