ഹേയ് ഫൂലൻ   - തത്ത്വചിന്തകവിതകള്‍

ഹേയ് ഫൂലൻ  

ഹേയ് ഫൂലൻ ,നീ
മോഹഭംഗമേറ്റ പെണ്ണവൾ
ബാല്യവും കൗമാരവും പിച്ചിച്ചീന്തി
നഗ്നയാക്കി നക്കി കുടിച്ചു
നീച നരികൾ നിൻ ചുടുരക്തത്തെ.

മോഹഭംഗമേറ്റ പെണ്ണവൾ
മാന ഭംഗമേറ്റപെണ്ണവൾ
നെരിപ്പോടാക്കി ഹൃദയത്തെ
നീറുംവേദനയിൽ ഉരുക്കി
ഒരുക്കി മനസും ശരീരവും
കാട്ടുക്കൊള്ളക്കാരിയായി ...

അതിഘോര പീഡനകളിൽ നിന്നെ
അട്ടിപ്പേറാക്കിയവർ , പുല പറഞ്ഞവർ
ആട്ടിൻതോലിട്ട ചെന്നായ്ക്കളായി
ഒളിച്ച മാമലകളും ,മണിമന്ദിരങ്ങളും
വേട്ടയാടിജയിച്ചു കയറിനീ
നിനക്കു വേണ്ടി ജയ് വിളിച്ചു..
ദൃക്‌സാക്ഷിയാം ചമ്പൽക്കാടുകൾ.

വരുംകാലം പഴമ്പാച്ചിയല്ല നീ ,
തോക്കുമുനകളാൽ തലയോട്ടികൾ
പുകച്ചുചാമ്പലാക്കി നീ ചിരിച്ചവൾ
നിനക്കില്ലലേശവും പശ്ചാത്താപം
കാരണം ,ഷണ്ഡനായ നീതിപീഠവും
പെണ്ണവൾ എന്നുചൊല്ലി മാറ്റിനിർത്തി
നാട്ടുക്കൂട്ടവും കാട്ടുക്കൊള്ളക്കാരിയാക്കി
നിന്നെ ഉറക്കെ വിളിച്ചതോ "ചമ്പൽ റാണി"
വിനോദ്‌കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:13-10-2019 06:28:03 PM
Added by :Vinodkumarv
വീക്ഷണം:23
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :