ശൗര്യം മാത്രം   - തത്ത്വചിന്തകവിതകള്‍

ശൗര്യം മാത്രം  

പാരമ്പര്യമായി
തിരുത്തലും കൂട്ടലും
സംസ്കാരമായി
മാറിവന്ന കസേരകൾ
ചെയ്യുമ്പോൾ
കുറ്റാരോപണവും
അഴിമതിയും
അന്വേഷണവും
ആക്രോശങ്ങളുമായി
ചവിട്ടുനാടകങ്ങൾ.

കള്ളത്തരങ്ങൾ
ആവർത്തിക്കുമ്പോൾ
കള്ളൻമാരെല്ലാം
കപ്പലിൽ തന്നെ
ഉറങ്ങിയും ഉണർന്നും
കസേരകൾ മാറി.

കാണിച്ചവരായാലും
കാണിക്കുന്നവരായാലും
കള്ളന്മാരൊന്നും
ശിക്ഷിക്കപ്പെടാതെ
ചരമപ്രസംഗങ്ങൾ
സ്വർണലിപികളിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:17-10-2019 05:22:46 PM
Added by :Mohanpillai
വീക്ഷണം:19
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :