പെങ്ങൾ - തത്ത്വചിന്തകവിതകള്‍

പെങ്ങൾ 

👩👩👩പെങ്ങൾ 👩👩👩
======👧👧👧👧=====
എന്‍റെ രക്തബന്ധത്തിൽ
ബന്ധ മില്ലാത്തവൾ,
എന്നമ്മക്കു മകളായി
പിറക്കാത്തവൾ
എങ്കിലുമെന്നുടെ
കൂടെ പിറക്കാതെ
രാഖിയാൽ ബന്ധിച്ച-
യെൻ പെങ്ങളിവൾ.

എന്‍റെ ഇടനെഞ്ചുചേർത്തു
നിർത്തേണ്ടുന്നവൾ
എന്‍റെ കരങ്ങളിൽ
സുരക്ഷിതയാവേണ്ടവൾ.
എന്‍റെ കൂടെ പിറക്കാത്ത
കൂടെപ്പിറപ്പിവൾ,യെന്റെ
പെങ്ങളാണിവൾ.

എന്റെ കണ്ണും കരുതലു-
മായി വളരേണ്ടവൾ.
ചുറ്റിലെ കാമകണ്മുന
കൾ, പതിക്കാതെ
രക്ഷപെടുത്തേണ്ടെൻ
പെങ്ങളിവൾ.

എന്‍റെ കൂടെ പിറക്കാത്ത
യെൻ കൂടെപിറപ്പ് നീ
എന്‍റെ രക്തബന്ധമല്ലാത്ത
യെൻ സോദരി നീ.
യെൻ കൂടെ പിറക്കാതെ
പോയവളെങ്കിലും
എന്നുമെൻ പെങ്ങളിവൾ..✍
~~~~~~~~~
♡♡ജ്യോതീഷ് പൊന്മള ♡♡


up
0
dowm

രചിച്ചത്:Jyotheesh Krishnan
തീയതി:18-10-2019 01:39:50 AM
Added by :Jyotheesh k nair
വീക്ഷണം:118
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :