മനുഷ്യഗണം - മലയാളകവിതകള്‍

മനുഷ്യഗണം 

മനുഷ്യഗണം സൂര്യമുരളി

ഒക്കത്തിരുന്നു അത്ഭുതത്താൽ
കണ്ണുനട്ടൂ,നീലാകാശത്തിൽ മേലാപ്പു
വിരിയിക്കും താരകങ്ങളെ കണ്ടൂ,
മനസ്സിൽ സ്നേഹം പൊട്ടിച്ചിതറി
നറു പുഞ്ചിരിയായ് തെളിഞ്ഞൂ,
വദനം കണ്ടുകൊണ്ടിരുന്നൂ..........
ആ രാത്രി മുഴുവൻ.......
വളർന്നവലുതായ കാലം, ആൺ ,
പെൺ വേർതിരിവില്ലാ കാഴ്ച,
സംസാരം, മനുഷ്യഗണമൊന്നെ
ഉള്ളൂ, തൻ മനമിതിൽ .........
ജാള്യതക്കറുതി വരുത്തി...... ചിന്താഗതിയാൽ.......
ആശയവിനിമയം പ്രശ്നമില്ലാതായ്
ഉയരങ്ങളിലേക്ക്.......... ഉയരാൻ.......
കണ്ടൂ.....പാരിൽ ഒരു പാടു നഗ്ന
സത്യങ്ങൾ......
വിളിച്ചുകൂവാൻ തുനിഞ്ഞൊരാ
നിമിഷം വായ്പൊത്തീ... സമൂഹ നീതി...
കണ്ണുകൾ ചുവന്നുകലങ്ങി കരകവി
ഞ്ഞൊഴുകീ......കവിൾതടങ്ങളിലൂടെ
നീതിന്യായ വ്യവസ്ഥിതിക്കനുസൃതമായ്....


up
0
dowm

രചിച്ചത്:സൂരൃമുരളി
തീയതി:18-10-2019 01:11:41 PM
Added by :Suryamurali
വീക്ഷണം:34
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :