വിട പറഞ്ഞകലുന്ന പ്രണയം
വിട പറഞ്ഞകലുന്ന പ്രണയമേ ഇനി എന്നിൽ
ഒരു തുള്ളി ജീവൻ ബാക്കി വെക്കു
മറയുന്ന ഓർമ്മക്ക് ചിത കൊളുത്തിടുവാൻ
ഒരു കനൽ തരി നീ തന്നിടുക
പറയാതെ അറിയാതെ പിരിയുന്ന ഹൃദയത്തിൻ
നോവിൻ മിടുപ്പുകൾ നീ കേൾക്കുക
മരണത്തിൽ എങ്കിലും ഒരു നുള്ള് കാരുണ്യം
ഒരു നേർത്ത ചിരിയായി നീ നൽകുക
വിരഹമാണെപ്പൊഴും വിരഹമാണെപ്പോഴും വറ്റാത്ത സ്നേഹത്തിൻ നീരുറവകൾ
ജീവിച്ചിരിപ്പു ഞാൻ ജീവച്ഛവമായി
ജീർണിച്ച ഓർമതൻ അടയാളമായി
ഇനിയില്ല പ്രണയം ഇനിയില്ല വിരഹം
ഇനിയില്ല ജീവിതം ഒന്നുകൂടി
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|