അതിവേഗം ശരിദൂരം  - തത്ത്വചിന്തകവിതകള്‍

അതിവേഗം ശരിദൂരം  

ദൂരം ദൂരം ബഹുദൂരം
ദൂരം ദൂരം ശരിദൂരം
ദൂരം ദൂരം സമദൂരം
ചില യാത്രികൾ തിരയുംചില വഴികൾ
പാവങ്ങള്‍ എത്ര ഹരിച്ചു൦ ഗുണിച്ചും
കണക്കുകൾ കൂട്ടിയാൽ പോലും
സ്വൈരസഞ്ചാരം എന്നും അതിദൂരം.
കുണ്ടും കുഴികൾ നിറഞ്ഞ
പൊതുവഴികൾ പോലെ ജീവിതം
നികരാത്ത ദൂരം ദൂരം അതിദൂരം.
തലതൊട്ടപ്പന്മാർക്ക് അറിയാം
ശരിദൂരം അതിവേഗം ബഹുദൂരം.
കിറുകൃത്യ സമയ൦ നോക്കി ശരിദൂരം
പണം പ്രതാപം പിന്നെ അധികാരം
അതിനുവേണ്ട ശകടം പൂജിച്ചിറക്കി ,
പോകാനുള്ള രാജവീഥികൾ ഒരുക്കി.
അതിവേഗം ബഹുദൂരം
അതിവേഗം സമദൂരം
അതിവേഗം ശരിദൂരം
കൈ ഉയർത്തി ചിരിക്കുന്ന
പ്രശസ്‌ത യാത്രികൾ ...
വിനോദ്‌കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:19-10-2019 12:33:02 AM
Added by :Vinodkumarv
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :