കാണാതിരുന്നപ്പോള്‍  - പ്രണയകവിതകള്‍

കാണാതിരുന്നപ്പോള്‍  

കാണാതിരുന്നപ്പോള്‍ ഓര്‍ത്തുപോയീ
കാതരേ നിന്റ്റെ ഹൃദയരാഗം
എത്ര വിശുദ്ധമാണ് എത്രമേല്‍ ധന്യമാണ്
എന്‍ പ്രിയേ നമ്മുടെ ആത്മബന്ധം

താരകറാണിനിന്‍ പൂമുഖവും
താഴമ്പൂ മേനിതന്‍ തൂമണവും
തങ്കക്കുടമേ നിന്‍ സ്നേഹവായ്പും
എങ്ങനെ എങ്ങനെ ഞാന്‍ മറക്കും

കണ്ണീര്‍ ഉണങ്ങാത്ത കാത്തിരിപ്പും
കാരിരുമ്പൊത്ത മനക്കരുത്തും
കാണാമറയത്ത് ഞാനിരിക്കെ
കാമിനിയാളിന്റ്റെ സ്വത്വമല്ലേ


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:04-10-2012 12:27:06 AM
Added by :vtsadanandan
വീക്ഷണം:411
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :