പ്രണയ ചില്ലകൾ...  - തത്ത്വചിന്തകവിതകള്‍

പ്രണയ ചില്ലകൾ...  

എന്റെ നിലാചില്ലമേൽ രണ്ടുകിളികൾ.
പങ്കുവയ്ക്കുവാനുള്ളതൊക്കെയും,
കൊക്കിനാൽ പങ്കുവെച്ചവർ.
ഒരു ചാറ്റൽമഴയിൽ ഒന്നായി,
അലിഞ്ഞവർ.
ഊർന്നുവീണ നിഴലുകളാൽ
ആത്മാക്കളെ മോഹിപ്പിച്ചവർ.
ഏതോ വസന്തകാലം തേടിപറന്നവർ.
പിന്നിലേക്കെത്രയോ പുഷ്പ്പങ്ങൾ,
വാരിവിതറിയോർ.
ഋതുക്കളുമായി പറന്നകലുവോർ.
നിലാവിന്റെ ശിഖരങ്ങൾ
മായുന്നതിൻ മുൻപ്
ഈ ഋതുക്കളുമായി,
ഈ കുളിരുമായി,
ഒരുപാടുകാതം ചെന്നണയുകനിങ്ങൾ.
അതിർത്തികൾ ഭേദിച്ചു വിടരട്ടെ,
പ്രണയത്തിൻ ,
വസന്തനീർമാതള പൂവുകൾ.....
___അർജുൻ സാരംഗി


up
0
dowm

രചിച്ചത്:
തീയതി:22-10-2019 02:08:25 PM
Added by :അർജുൻ കൃഷ്ണൻ
വീക്ഷണം:73
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :