സ്നേഹമർമ്മരം
സ്നേഹമർമ്മരം സൂര്യമുരളി
പാട്ടു പാടി ഉറക്കാൻ വന്നൊരു തെന്നലിൻ
ചുണ്ടിൽ നിന്നുതിർന്നുവോ.............സ്നേഹ
മർമ്മരം......
തഴുകിത്തലോടി പോയൊരാ മന്ദമാരുതൻ
തൊട്ടുതലോടി ചൊല്ലിയോ.....സ്നേഹമന്ത്രം
മുറ്റത്തെ ഊഞ്ഞാലിലാടുമാ.....ബാല്യത്തെ
ചുറ്റിക്കറക്കി കുസൃതിയായ് വന്നുവോ.....
ആരോ ഒരാൾ കാണാമറയത്തു വന്നു
നിന്നൊതിയൊ...കാതിലൊരു സ്നേഹ
മർമ്മരം.....
കേൾക്കാൻ കൊതിച്ചൊരാ മന്ത്രം സ്വപ്ന
മായ് വാതിൽ പുറകിൽ ഒളിച്ചിരുന്നുവോ.....?
Not connected : |