അയ്യപ്പൻ ഏകനാണ്  - തത്ത്വചിന്തകവിതകള്‍

അയ്യപ്പൻ ഏകനാണ്  

അയ്യപ്പൻ ഏകനാണ്
ഞാൻ കണ്ട അയ്യപ്പൻ ഏകനാണ്
കാവ്യ സുന്ദരിയെപ്രണയിച്ച
ആ കവി രസികനാണ് ..
അങ്ങാടി പീടികയിൽ
ഒരു തടിബെഞ്ചിലിരുന്നാ
ബീഡിവലിച്ചോണ്ടും , വില്ലിച്ചുമച്ചോണ്ടും ,
ഗീർവാദം പറയാതെ
ഹൃദയതിൻ തുടിപ്പാഭാഷയിൽ
നാലുവരി കവിതപാടും .
പാടികഴിഞ്ഞാൽ പിന്തുടരാൻ
കഴിയാത്ത വേഗതയിൽ
ഞാറ്റടികൾ താണ്ടി
പോക്കുവെയിലിൽ ചാറ്റല്മഴയിൽ
നോവുകൾ മറക്കാൻ ചേക്കേറുന്നു
ചക്കരക്കള്ളുമായി ...
ലഹരിയാണ് ഈ കരയും ഈ തെങ്ങും
ഈ പൂക്കളും ഈ തോടും
എന്നും ലഹരിയാണ് ..എന്നും
ചുവടുകൾ ഉറപ്പിക്കാൻ കഴിയാത്ത
ഇളം പൈതലിനെപോലെ
മണ്ണിൽ കിടന്നു അപരിചിതനെപോലെ
വേദനകൾ പാടുകയാണ്...
പ്രിയ കവിതയെ കവിതയെ
പ്രണയിച്ചു കവി ചിത്തഭ്രമത്തിലാണ് .
പ്രണയിക്കാൻ കഴിയുമോ
ആത്മജ്ഞനാം അയ്യപ്പനെപോലെ ..
ഈ അങ്ങാടിയിൽ ആർകെങ്കിലും
ഇനി സുന്ദരിയാം കവിതയെ.
അവിടെ അയ്യപ്പൻ ഏകനാണ്.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:22-10-2019 07:11:14 PM
Added by :Vinodkumarv
വീക്ഷണം:40
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :