പരിണാമത്തിലേക്ക്  - തത്ത്വചിന്തകവിതകള്‍

പരിണാമത്തിലേക്ക്  

സ്വപ്നസുന്ദരി നീ ഒറ്റയ്ക്ക്
കാണുന്നസ്വർഗ്ഗ ഗേഹം
ഉള്ളിൽ ഒതുക്കി ഇത്രനേരം
ഒരുക്കുന്നതാർക്കുവേണ്ടി .

ആരും കാണാതെ ആരും അറിയാതെ
ആരെതിരിഞ്ഞാണുനീ കുറിയിട്ടു
വരവരച്ചുകണ്ണാടിനോക്കി
മുഖപടം കണ്ടാസ്വദിക്കുമ്പോൾ
ചിരിതുളുമ്പി ഒരു കാവ്യസുന്ദരനെ
സ്‌മൃതിപഥത്തിൽ കാണുന്നതുപോലെ.

ആരെയും ഭയക്കാത്ത
ഈ ആസ്വാദനത്തിന്റെ ആഴം
നാലാളറിയുമ്പോൾ എന്താണു-
പൊട്ടിത്തെറിയെന്നറിഞ്ഞു
മൗനത്തിൻറെ കലവറയിൽ
കുടിയിരുത്തുകയാണോ.

എത്ര നാളിങ്ങനെ കണ്ണാടി നോക്കും
ആശയുടെ വക്കുകൾ മുട്ടിയുരുമ്മി.
ആ നിന്റെ ലഹരിയെ ചേർത്തുവയ്ക്കാൻ
ഇനിയും നിശബ്ദത കൂട്ടു നിൽക്കാതെ
പുകമരവേണ്ടെന്നു തോന്നി
സ്മരണകളെരിയുന്നപോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-10-2019 10:35:13 AM
Added by :Mohanpillai
വീക്ഷണം:26
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me