കൈവരി - മലയാളകവിതകള്‍

കൈവരി 

കൈവരി സൂര്യമുരളി

കാൽത്തളകൾ ഇളകാതെ, കൈ വളകൾ
കിലുങ്ങാതെ , അരമണി കുലുങ്ങാതെ,
കാൽകൊലുസ്സുകൾ പൊട്ടിച്ചിരിക്കാതെ,
ഇമകൾ വെട്ടാതെ, കൈവരി തലോടി തലോടി
നടന്നു കയറി .......ആകാശ മട്ടുപ്പാവിലേയ്ക്ക
രയന്നമായ്........
വെള്ളിനക്ഷത്രങ്ങൾ മിന്നിത്തിളങ്ങും നീലാകാശം താലവുമായ് വരവേൽക്കാൻ
ഒരുങ്ങി നിൽപ്പൂ....... അവളെ...........
മിന്നി മിന്നിത്തിളങ്ങും മിന്നാമിന്നികൾ പാറി
പാറി അടുത്തൂ......ഓമനക്കവിളിലൊരു
മുത്തം നൽകാൻ.......
എന്നിട്ടുമെന്തിനീ വിഷാദമെന്നാരാഞ്ഞൂ.......
ഗന്ധർവ്വ ഗായകർ.....



up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:02-11-2019 03:54:38 PM
Added by :Suryamurali
വീക്ഷണം:23
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :